Saturday, October 29, 2016

നിറസൗന്ദര്യം

നിറസൗന്ദര്യം ചൊരിയും 
നിറങ്ങളേ...

നിദ്ര തൻ നീലിമ 
തഴുകി തലോടുമ്പോൾ 
ശ്യാമവർണ്ണമായി 
മാറിയതെങ്ങനെ ...

പുലരി തൻ ചുടു 
ചുംബനമേൽക്കുമ്പോൾ 
ശതകോടി വർണ്ണമായി 
തീർന്നതെങ്ങനെ ...

സന്ധ്യാംബരത്തിന് 
സിന്ദൂരം ചാർത്തുമ്പോൾ 
കുംകുമ വർണ്ണമായി 
തെളിഞ്ഞതെങ്ങനെ ...

കാർമുകിൽ വാനിൽ 
ചിരിതൂകി നിൽക്കവെ 
സപ്തവർണ്ണമായി 
നിറഞ്ഞതെങ്ങനെ ...

നിങ്ങളില്ലാത്തൊരു ജീവിതവീഥിയെ 
ശപിച്ചു പോകും
പുൽത്തുരുമ്പു പോലും ...


പുതുനാമ്പിനും ജീവൻനൽകുമീ 
ശലഭാർദ്രമാം വർണ്ണങ്ങളെ ...

നിശ്ചലമാകുമീ ഭൂലോകമാകവെ 
നിൻ നിറശോഭയാൽ ...

Tuesday, June 25, 2013

കാമിനി

കാർത്തിക വിളക്കിൻ കാന്തിയിൽ 
കാമിനി നിന്നെ ഞാൻ കണ്ടു ...
കനക കിങ്ങിണി അരമണി ചാർത്തിയ 
കമനീയ രൂപം കണ്ടു ...
കമനീയം നിൻ കമലദളം, സഖി 
കമനീയം നിൻ... കമലദളം!!!

ഓടാൽവിളക്കിന്റെ  ശോഭയിൽ 
ഒളിച്ചിന്നി നിൻ മിഴിദീപങ്ങൽ ...
ഒളിചെന്നെ നോക്കുമാ 
നയനപദ്മങ്ങൾ...
വഴുതി  വീഴുമോ, സഖി 
എന്നിലേയ്ക്ക് ഒഴുകി വീഴുമോ???

തൂക്കുവിളക്കിൽ  തിരിതെളിയിക്കും 
നിൻ അംഗുലീയങ്ങൾ...
കൊളുത്തുന്നു എൻ അഗതാരിലും
ഒരു കൊച്ചു ദീപം...
മാടി വിളിക്കുമോ, സഖി  
എന്നെ പാടി വിളിക്കുമോ???

പ്രസാദം വാങ്ങും കയ്കൾ 
പ്രകാശപൂർണമോ???
പ്രദീക്ഷ  എകുകയാണോ നീ 
ഇന്നെനിക്കു???
പ്രശാന്തം നിൻ  ഭാവം, സഖി 
പ്രലോഭം നിൻ  രൂപം!!!


എൻറെ അമ്മയ്ക്കായി

നിറദീപമെ എൻ സൌഭാഗ്യമേ...
ജന്മ പുണ്യമേ...
എൻ അമ്മേ ...

സർവം സഹേ, നിന്നെ
മറന്നാൽ ഒടുങ്ങുമോ ഇ ജന്മ ശാപങ്ങൾ
സർവേശ്വരി, നിന്നെ
ഭചിച്ചാൽ ഒടുങ്ങും എൻ കർമ്മ പാപങ്ങൾ

നിന്നടുത്താകുമ്പോൾ
നിന്നെ ഓർത്തീ ടുമ്പോൾ
കയ് വരും  സ്നേഹസൌഭാഗ്യം

നിൻ  സ്നേഹം നുകരുകിൽ
നിൻ  കൊപമേക്കുകിൽ
കയ് വരും നന്മകൾ മാത്രം

വാക്കാൽ പറഞ്ഞതൊക്കേയും പൊറുക്കാൻ
തായേ നിനക്കാക്കേണമേ
മാപ്പിരക്കുന്നിതാ നിന്റെ മുന്നിൽ
പൊറുത്തരുളേണമേ വാത്സല്യ ദേവതേ

നിന്നെ പിരിഞ്ഞൊരു
ജീവിതം എനിക്കെന്തിനു
നിന്നെ അറിയാത്തൊരു
ജന്മം എനിക്കെന്തിനു

നീ എൻ  നിഴലായി ഇല്ല എങ്കിൽ
ജീവൻറെ സ്പന്ദനം പോലും നിലച്ചുപോകും
ഞാൻ, മറ്റൊരു നിളയായി ഒഴുകും
നിന്നെ, പിരിയാനിടയാക്കിയ
കാലചക്രത്തെ ശപിച്ചുപോകും !!!

അമ്മേ നിനക്കു ഒരുകോടി നന്മകൾ നേരുന്നു



കാലം മായ്ച്ച എൻ ബാല്യം


ഓർമയിലെന്നും തെളിയുന്ന നാളമായി ബാല്യം
നിറവാർന്ന സ്വപ്‌നങ്ങൾ നിറയുന്ന കാലം
ഇളംകാടറ്റുവീശുന്ന വേഗത്തിൽ
കടന്നുപോയോരെൻ മധുരകാലം

ഒരുപിടി അക്ഷരതെറ്റിൽ  നിന്നു
നേര് പഠിച്ചകാലം
സർവേശ്വരന്റെ മുന്നിൽ
നിഷ്കളങ്കയായി നിന്നകാലം

തുമ്പി പെണ്ണിനും പൂവാലി പയ്യിനും
കൂട്ട്പോയൊരു കാലം
പൊട്ടിയ വളപൊട്ടുകൾ ചേർത്തുവച്ചോരു
കുസൃതിയുടെ  കാലം

തോട്ടുവരംബത്തിരുന്നു
സ്വകാര്യങ്ങൾ ചൊല്ലിയതും 
മാനത്തുകണ്ണിയെ ചില്ലിട്ടടച്ചതും
ഇന്നലെയെന്നോണം തെളിയുന്നു മനസ്സിൽ ...





പ്രണയം - ഒരു ചെറു കവിത


പ്രണയം....പ്രണവം...
മഹത് വിചാര വികാരം...
ആത്മ സമർപ്പണം...
അനന്ദ  വ്യാപ്തം

ശ്രീയെഴും   പുണ്യം ...
തരളിത ഭാവം ...
അനിർവചനീയം...
അലങ്കാര പൂർണം

സ്നേഹാമൃതം ചൊരിയുന്ന
ശ്രീമത് രൂപം...
ദുഖ്ഖമയം...
പ്രശാന്ത പൂർണം



Wednesday, February 15, 2012

വിട, എന്‍റെ പ്രണയിനി...


നിലാവുള്ള  രാത്രിയില്‍...
നിദ്ര  തന്‍  നീലിമയില്‍...
നിശാഗന്ധി  പൂത്തപോലെ,
നി‍ര്ഭാഗ്യായി  നിന്നു  നീ...

കതിര്മണ്ടപം  ഒരുങ്ങി
കതിര് കാണാ  കിളിയും  വന്നു
നിന്‍റെ  മനസിന്‍റെ  കോവിലില്‍, ഞാന്‍  
വെറുമൊരു കല്യാണ  സൌഗന്തികമായി,...
പൂജക്കെടുകാതെ  പൂവ്  പോലെ...

ആയിരത്തിരി  വിളക്കുകള്‍  തെളിഞ്ഞു
ആവണി  പൂകള്‍  വിരുന്നു  വന്നു,
എങ്കിലും, നിന്‍  ഹൃത്തില്‍, ഞാന്‍  
വെറുമൊരു ചെമ്പരത്തി  പൂവ്  ആയി,...
മുടിയില്‍  ചൂടാത്ത  പൂവ്  പോലെ...




Saturday, February 11, 2012

തുടിക്കുന്ന ഹൃദയം!!!



എന്നുളില്‍  നിറയുന്ന  താളമായി  തുടിക്കുന്നു,
ഒരുനാള്‍,  തകര്‍നോരെന്‍  ഹൃദയവും...
നോവിന്‍  നേര്‍ത്ത  സ്പര്‍ശമുടെന്നാകിലും,
എന്നില്‍  നിറയുന്ന  സംഗീതം  പോലെ...
  ഇരുളില്‍  തെളിയുന്ന  ദീപങ്ങള്‍  പോലെ...

പൊട്ടിയ  വീണ  കമ്പികള്‍  ചേര്‍ത്തൊര-
അപൂര്‍ണ  ഗാനം  തീര്‍ത്തു  ഞാന്‍...
ഒരിക്കല്‍  തെറ്റിയ  താളങ്ങള്‍ മീട്ടാന്‍... ‍  
എന്‍  വിരല്‍തുമ്പുകള്‍  മടിച്ചു  നിന്നു...
  വീണ്ടും  വിറച്ചു  നിന്നു...

കടലിന്‍  നീര്‍  മണി  മുത്ത്‌  പോല്‍,
എന്‍  ആത്മ  സംഗീതം,
താളമുകരിതമാമീ  പ്രപഞ്ചത്തില്‍,
ഒരു  ചെറു  മണിയായി  നിലകൊണ്ടു, അതിന്‍
ഈണങ്ങള്‍  സ്പഷ്ടം ആകാതെ പോയി...



                                                    -   ചിത്ര നായര്‍