Saturday, June 4, 2011

പൂവിൻറെ വളർച്ച

എന്തേ  നിൻ  മുഖം വാടി ഇരിക്കുന്നതെൻ 
കുഞ്ഞു പൂവേ?
അമ്മയെ കാണാഞ്ഞോ?
അപ്പൂപ്പൻ താടിയെ കിട്ടാഞ്ഞോ?

എന്തേ  നിൻ  മുഖം വാടി ഇരിക്കുന്നതെൻ 
ഇമ്മിണി പൂവേ?
അമ്മതൻ ശാസനയേറ്റിട്ടോ?
അണ്ണാറകണ്ണനെ കൂട്ടാഞ്ഞോ?

എന്തേ  നിൻ  മുഖം വാടി ഇരിക്കുന്നതെൻ 
ഇത്തിരി പൂവേ?
തായ തച്ചിട്ടോ?
തന്നാരം പാടാഞ്ഞോ?

എന്തേ  നിൻ  മുഖം വാടി ഇരിക്കുന്നതെൻ 
ചോന്ന പൂവേ?
അമ്മയെ മറച്ചതിനാലോ?
ആരാരും അറിയാത്തതിനാലോ?

എന്തേ  നിൻ  മുഖം വാടി ഇരിക്കുന്നതെൻ 
പുഷ്പ്പമേ?
തവ തെറ്റു മനസ്സിലായതിനാലോ?
ജീവിതം മടുത്തിട്ടോ?