Wednesday, February 15, 2012

വിട, എന്‍റെ പ്രണയിനി...


നിലാവുള്ള  രാത്രിയില്‍...
നിദ്ര  തന്‍  നീലിമയില്‍...
നിശാഗന്ധി  പൂത്തപോലെ,
നി‍ര്ഭാഗ്യായി  നിന്നു  നീ...

കതിര്മണ്ടപം  ഒരുങ്ങി
കതിര് കാണാ  കിളിയും  വന്നു
നിന്‍റെ  മനസിന്‍റെ  കോവിലില്‍, ഞാന്‍  
വെറുമൊരു കല്യാണ  സൌഗന്തികമായി,...
പൂജക്കെടുകാതെ  പൂവ്  പോലെ...

ആയിരത്തിരി  വിളക്കുകള്‍  തെളിഞ്ഞു
ആവണി  പൂകള്‍  വിരുന്നു  വന്നു,
എങ്കിലും, നിന്‍  ഹൃത്തില്‍, ഞാന്‍  
വെറുമൊരു ചെമ്പരത്തി  പൂവ്  ആയി,...
മുടിയില്‍  ചൂടാത്ത  പൂവ്  പോലെ...




Saturday, February 11, 2012

തുടിക്കുന്ന ഹൃദയം!!!



എന്നുളില്‍  നിറയുന്ന  താളമായി  തുടിക്കുന്നു,
ഒരുനാള്‍,  തകര്‍നോരെന്‍  ഹൃദയവും...
നോവിന്‍  നേര്‍ത്ത  സ്പര്‍ശമുടെന്നാകിലും,
എന്നില്‍  നിറയുന്ന  സംഗീതം  പോലെ...
  ഇരുളില്‍  തെളിയുന്ന  ദീപങ്ങള്‍  പോലെ...

പൊട്ടിയ  വീണ  കമ്പികള്‍  ചേര്‍ത്തൊര-
അപൂര്‍ണ  ഗാനം  തീര്‍ത്തു  ഞാന്‍...
ഒരിക്കല്‍  തെറ്റിയ  താളങ്ങള്‍ മീട്ടാന്‍... ‍  
എന്‍  വിരല്‍തുമ്പുകള്‍  മടിച്ചു  നിന്നു...
  വീണ്ടും  വിറച്ചു  നിന്നു...

കടലിന്‍  നീര്‍  മണി  മുത്ത്‌  പോല്‍,
എന്‍  ആത്മ  സംഗീതം,
താളമുകരിതമാമീ  പ്രപഞ്ചത്തില്‍,
ഒരു  ചെറു  മണിയായി  നിലകൊണ്ടു, അതിന്‍
ഈണങ്ങള്‍  സ്പഷ്ടം ആകാതെ പോയി...



                                                    -   ചിത്ര നായര്‍



ചിതലെടുത്ത മോഹങ്ങള്‍!!!


കണ്ണുനീര്‍  കണങ്ങള്‍  അടര്‍ന്നു
വീഴുന്നതിനോപ്പമെന്‍, 
മോഹങ്ങളും  അടർന്നുവീഴവേ...
തടുക്കുവനാകാതെ  നിശ്ചലം
നോക്കി  നിന്നെന്‍,  വരണ്ട
കവിള്‍  തടങ്ങളും...
ഒന്നൊന്നായി  പോഴിഞ്ഞവ
മണ്ണില്‍  പതിക്കവേ
ചിതറി  മാറി  തരിമണലുകളും...

വിധൂരതയെ  സ്നേഹിക്കുവാന്‍
പഠിച്ചു  ഞാന്‍...
ഓര്‍മ്മകള്‍  ശാപമാകുന്ന
വേളകളിലോക്കാവേ...  
വികാരവതിയായി  പൊരുതുവാന്‍
കഷിയാതെ, ഉഷറുന്ന
മനസിനെ  കടിഞാണിടാനാകാതെ
കുഷയുന്ന  പാതങ്ങളും,
പതറുന്ന  ചിന്തയും സ്വന്തമാക്കി   മുന്നേറുന്നു...

അടിയറവു  പറഞ്ഞു  ഞാന്‍
പലതവണ, എങ്കിലും
വഷുതി  വീഷുന്നു  മനസ്സ്  
ഇന്നും  എന്നും, അലട്ടുന്ന
ചിന്തകളെ  തടയുവാന്‍
ആവതില്ല  എന്നാല്‍, പോകയുംമില്ലത്
തനിചോട്ടുമേ...

ചലനമറ്റു  നില്ക്കുന്നിന്നു
അറിവിന്റെ  ആദ്യാക്ഷരങ്ങള്‍  കുറിച്ച
നാവ്  പോലും, പറയാനും  അറിയാനും
കാത്തുനില്‍ക്കാതെ  ചിതലുകള്‍ക്ക്
ഒരുനേരത്തെ അന്നമായി
തീര്‍നെന്‍ മോഹങ്ങളും!!!



Monday, February 6, 2012

Gulf Manorama | Gulf News | My Creatives

എൻറെ കവിത ആദ്യമായി അച്ചടിച്ച്‌ വന്നത് ഗൾഫ്‌ മനോരമയിൽ
Gulf Manorama Gulf News My Creatives

Tuesday, January 24, 2012

സംഗീതം - ചെറു കവിത



തവ മിഴിയിൽ അലിയും,
നിൻ ശ്രുതിയിൽ ഒഴുകും,
ഇ ദീപ്ത മധുര,
സംഗീതം ...
സ്വരമധുര,
ശ്രുതിശുത്ത സംഗീതം..!!! 


Saturday, January 21, 2012

പ്രവാസിയുടെ ദുഖ്ഖം

അങ്ങ് അകലെ, വിദൂരതയിൽ ...
എനിക്ക്  കാണാം, ഒരു നിറമുള്ള ലോകം!
ഓർമയിലെന്നും നിറയുന്ന ലോകം !

മഞ്ഞുനീർ കണങ്ങളുതിരുന്ന ആലിലകളും,
കണികൊന്ന പൂക്കളും ,
പച്ചയാർന്ന നെൽ പാടങ്ങളും,
നേർത്ത ചെളി വരമ്പുകളും...

ഉഷസ്സിന്റെ പ്രകാശവും,
ത്രിസന്ധ്യയിലെ മഴയും ,
തെക്കൻ കാറ്റിന്റെ ഗന്ധവും ,
ഞാവൽ പഴത്തിന്റെ മധുരവും ...

ഇങ്ങു അകലെ ഞാൻ ഇന്ന് ഈ
വരണ്ട മരുഭൂമിയിൽ,
ഇലയറ്റ  മരത്തിനും,
തീപൊള്ളുന്ന ചൂടിനും നടുവിൽ !

ഇനി  ഒരു മടക്കയാത്രയ്ക്കായി,
കൊതിപൂണ്ടിരിക്കയാണ് ഞാൻ!
എന്നാണെന്നറിയീല്ല....
അടുക്കും തോറും അകലമേറും ആ ദിനം !

അപരാധം


 അപരാധങ്ങൾ തൻ അഗ്നികുണ്ടത്തിൽ,
ഉരുകുമൊരു ചിത്രശലഭം ഞാൻ !!!
പാപങ്ങൾ  തൻ തീച്ചൂളയിൽ ,
വെന്തു നീറീടുമൊരു നിശാശലഭം ഞാൻ!!!

എന്നെ ഓർക്കാതിരുന്നോരാ നിമിഷത്തിൻ 
ശാപത്താൽ , ഇന്ന് ഞാൻ കണ്ണുനീർ 
തൂവുന്നിതാ  നിൻറെ മുന്നിൽ, നിനക്കായ് കോർത്ത 
ചിപ്പിയിൽ പാതിയും ചിതറി വീണുപോയി!!!

കുമ്പസാര  മുറിയും പൂട്ടിയല്ലൊ,
എൻറെ  കരളിൻറെ കഥയ്ക്ക്‌ കാതോർക്കാതെ...
മഴകാറും മാഞ്ഞുപോയി  ഇന്നെൻ,
കണ്ണുനീർ കണങ്ങൾക്കു തുണയാവാതെ ...

ഘോരമീ അഴലിൻ ചുഴിയിൽ വീഴുംബോളും,
ചെയ്തോരനർത്തങ്ങൾ   ഒക്കേയും....
വലിഞ്ഞു  മുറുക്കുനെൻ  സിരാതന്തുക്കളെ,
ഇടനെഞ്ഞു പൊട്ടിപൊകുമീ പാപഗ്നിയിൽ !!!






Saturday, January 14, 2012

പിന്നിട്ട വഴികൾ !!!




മംഗളങ്ങൾ നേർന്നു ഞാൻ 
പടിയിറങ്ങി ...., എൻ 
ആത്മാവിൻ നൊമ്പരങ്ങൾ 
തുണയായി ...

പിൻതിരിഞ്ഞു നോക്കുവാൻ ,
ത്രാണിയില്ല  ഇന്നേകയായി ...
എൻ മിഴിതൻ നീർകണങ്ങൾ 
സാന്ദ്വനമായി ...

കൈകോർത്തു നടന്ന വീച്ചികളൊക്കവേ 
കണ്ണുനീർ തുള്ളിയാൽ മാഞ്ഞുപോയോ ???
ആ നല്ലകാലത്തിൻ ഓർമകളൊക്കവേ
ഇളവെയിൽ കിരണത്താൽ ഉരുകിപോയോ ???

ഇനി ഈ യാത്രയിൽ പിരിയുകയായി 
നമ്മൾ, നാളയുടെ മുന്നിൽ സുഹൃത്ത്ക്കളായി!!!
പോകുവാനുണ്ടു ഏറെ ദൂരം, അന്യരായി 
                                         മുന്നിൽ, പിരിയാത്ത  മനസ്സിൻ ഉടമകളായി!!!