കാർത്തിക വിളക്കിൻ കാന്തിയിൽ കാമിനി നിന്നെ ഞാൻ കണ്ടു ...
കനക കിങ്ങിണി അരമണി ചാർത്തിയ
കമനീയ രൂപം കണ്ടു ...
കമനീയം നിൻ കമലദളം, സഖി
കമനീയം നിൻ... കമലദളം!!!
ഓടാൽവിളക്കിന്റെ ശോഭയിൽ
ഒളിച്ചിന്നി നിൻ മിഴിദീപങ്ങൽ ...
ഒളിചെന്നെ നോക്കുമാ
നയനപദ്മങ്ങൾ...
വഴുതി വീഴുമോ, സഖി
എന്നിലേയ്ക്ക് ഒഴുകി വീഴുമോ???
തൂക്കുവിളക്കിൽ തിരിതെളിയിക്കും
നിൻ അംഗുലീയങ്ങൾ...
കൊളുത്തുന്നു എൻ അഗതാരിലും
ഒരു കൊച്ചു ദീപം...
മാടി വിളിക്കുമോ, സഖി
എന്നെ പാടി വിളിക്കുമോ???
പ്രസാദം വാങ്ങും കയ്കൾ
പ്രകാശപൂർണമോ???
പ്രദീക്ഷ എകുകയാണോ നീ
ഇന്നെനിക്കു???
പ്രശാന്തം നിൻ ഭാവം, സഖി
പ്രലോഭം നിൻ രൂപം!!!
No comments:
Post a Comment