Sunday, July 17, 2011

കൃഷ്ണൻകുന്നിൽ ബാലകൻ

കൃഷ്ണൻകുന്നിൽ അമരും ബാലകനേ
മനമോഹന ശ്യമവർണേ കൃഷ്ണാ
സ്രീയെഴും നിൻറെ ബാലകരൂപം
കണ്ടു തോഴുതിറങ്ങുമ്പോൾ
ഇടനെഞ്ഞിൽ അമൃതവർഷമല്ലോ
എൻ അഗതാരിൻ ദുക്കങ്ങൾ അകലുന്നലോ

നന്ദഗോപാലക നവനീതചോരാ
മഞ്ഞ പട്ടാടയണിഞ്ഞ നിരഞ്ജനാ
മായകൾ കാട്ടുമെൻ മുരളീധരാ
തിരുമുന്നിൽ വന്നു കേഴുമ്പോൾ
കരുണതൻ പുഷ്പ്പങ്ങൾ ഏകേണമേ എൻ,
കായംകുഴൽവർണ്ണ അനുഗ്രഹം ചോരിയേണമെ

ജനാർദനാ ജഗധീശ്വരാ
മുക്തി ദായകനെ  മാധവാ
ത്രിക്കുന്നിൽ വാണരുളും  മധുസൂദനാ
കഷ്ട്ടങ്ങൾ ഹനിച്ചുനീ ശക്തി നൽകേണമേ
ഈ അബലയ്ക്ക് അവലംബം ആകേണമേ
നിത്യനിരാമയാ ദെവകിനന്ദനാ നിന്നെ നമിച്ചിടുന്നേൻ

No comments:

Post a Comment