Monday, November 14, 2011

എൻറെ കണ്ണൻ

കീർത്തനം കേട്ടുണരുന്ന ശ്രീകോവിൽ നടയിൽ...
കാർത്തിക വിളക്കുകൾ ചൊരിഞ്ഞുവൊ
എൻറെ, കണ്ണാ നിനക്കായി
കർപൂര ദീപങ്ങൾ തെളിഞ്ഞുവ...


കുയിലുകൾ പാടി... ഉണർത്തിയ നിദ്രതൻ
ആലസ്യം വിട്ടുനീ ഉണരുമ്പോൾ...
എൻറെ, കൃഷ്ണാ നിനക്കായി
ആയിരം നെയ്ത്തിരികൾ തെളിഞ്ഞുവല്ലോ

അമ്പലപറവകൾ വലംവച്ചു പറക്കുമീ ...
അമ്പലമുറ്റത്ത്‌ ഭക്തജന പ്രവാഹമായി
എൻറെ, കാർവർണാ നിനക്കായി
ശങ്കുനാദം മുഴങ്ങിയല്ലോ ...

അരുളികൾ പൂക്കുമീ തിരുമുറ്റത്തു
തിരുനാമകീർത്തനം കേൾക്കേണം ..
എൻറെ, മുരളീധരാ
ഉളളിൽ പുല്ലാംകുഴൽ നാദം നിറയേണം...

നിന്നേ തൊഴുതു നിൽക്കുമടിയങ്ങൽക്കാശ്രയം
ഏകേണേ നാഥ ....



No comments:

Post a Comment