
ഉരുകുമൊരു ചിത്രശലഭം ഞാൻ !!!
പാപങ്ങൾ തൻ തീച്ചൂളയിൽ ,
വെന്തു നീറീടുമൊരു നിശാശലഭം ഞാൻ!!!
എന്നെ ഓർക്കാതിരുന്നോരാ നിമിഷത്തിൻ
ശാപത്താൽ , ഇന്ന് ഞാൻ കണ്ണുനീർ
തൂവുന്നിതാ നിൻറെ മുന്നിൽ, നിനക്കായ് കോർത്ത
ചിപ്പിയിൽ പാതിയും ചിതറി വീണുപോയി!!!
കുമ്പസാര മുറിയും പൂട്ടിയല്ലൊ,
എൻറെ കരളിൻറെ കഥയ്ക്ക് കാതോർക്കാതെ...
മഴകാറും മാഞ്ഞുപോയി ഇന്നെൻ,
കണ്ണുനീർ കണങ്ങൾക്കു തുണയാവാതെ ...
ഘോരമീ അഴലിൻ ചുഴിയിൽ വീഴുംബോളും,
ചെയ്തോരനർത്തങ്ങൾ ഒക്കേയും....
വലിഞ്ഞു മുറുക്കുനെൻ സിരാതന്തുക്കളെ,
ഇടനെഞ്ഞു പൊട്ടിപൊകുമീ പാപഗ്നിയിൽ !!!
No comments:
Post a Comment