Saturday, January 14, 2012

പിന്നിട്ട വഴികൾ !!!




മംഗളങ്ങൾ നേർന്നു ഞാൻ 
പടിയിറങ്ങി ...., എൻ 
ആത്മാവിൻ നൊമ്പരങ്ങൾ 
തുണയായി ...

പിൻതിരിഞ്ഞു നോക്കുവാൻ ,
ത്രാണിയില്ല  ഇന്നേകയായി ...
എൻ മിഴിതൻ നീർകണങ്ങൾ 
സാന്ദ്വനമായി ...

കൈകോർത്തു നടന്ന വീച്ചികളൊക്കവേ 
കണ്ണുനീർ തുള്ളിയാൽ മാഞ്ഞുപോയോ ???
ആ നല്ലകാലത്തിൻ ഓർമകളൊക്കവേ
ഇളവെയിൽ കിരണത്താൽ ഉരുകിപോയോ ???

ഇനി ഈ യാത്രയിൽ പിരിയുകയായി 
നമ്മൾ, നാളയുടെ മുന്നിൽ സുഹൃത്ത്ക്കളായി!!!
പോകുവാനുണ്ടു ഏറെ ദൂരം, അന്യരായി 
                                         മുന്നിൽ, പിരിയാത്ത  മനസ്സിൻ ഉടമകളായി!!!




No comments:

Post a Comment