Monday, November 14, 2011

പാഴ് ജന്മം !!!

കരയുവാനായി ഒരു ജന്മം കടം വാങ്ങി ഞാൻ,
ഈ കരകാണകടലിൻ തീരത്തു ...
കൽക്കണ്ട കുന്നിൻ മുകളിൽ കയറുവാൻ മോഹിച്ചു,
കാതരയായി തേങ്ങി എൻ ഹൃദയം ...
കണ്ണുനീർ തുള്ളികൾ ഒഴുകുമീ കവിളുകൾ,
ഒരു കദന കഥയുടെ ബാക്കിചിത്രമോ ???
കാറ്റിനോടൊത്തു ചലിക്കാൻ കഴിയാതെ പാതി വഴിയിൽ,
ചിറകറ്റു വീണുപോയൊരു പറവയെ പോലെ ...
അതിവേഗം ചലിക്കുമീ ഭൂമിയിൽ,
അറിയാതെ വീണുപോയൊരു പാഴ് ജന്മമേ !!!

ചിറകടിച്ചുയരുവാൻ എനിക്കിന്നു തുണയായി,
എൻ ജീവലക്ഷ്യമേ നീ മാത്രം ...

കടൽ കടന്നിന്നേകയായി കടവിലെത്താൻ,
കഴിയാതെ പോയോരു കാവ്യം ഞാൻ...
നീന്തി തുടിക്കുവാൻ ആഗ്രഹമെങ്കിലും,
മുങ്ങി താഴുന്നു ഞാനീ നിലയില്ലാ കയത്തിൽ ...

ചിറകടിച്ചുയരുവാൻ എനിക്കിന്നു തുണയായി,
എൻ ജീവസ്വപ്നമേ  നീ മാത്രം ...

കൈവെടിയരുതേ നീ എന്നെ ഒരുനാളും,
കദനഭാരവും ചുമലിലേന്തി യാത്രയാകയായി ഞാൻ ...
പഥം അറിയാതെ... പാഥേയം അറിയാതെ...
നീളുമെൻ ഏകാന്ത യാത്രയ്ക്ക്,
സന്ധ്യേ നീ സാക്ഷി ...


No comments:

Post a Comment